ക്യുഎഫ്എഫ്കെ മൂന്നാമത് മാധ്യമ പുരസ്‌കാരം മീഡിയവണിന്

മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് മുഹമ്മദ്‌ ഷംസീറിന് ലഭിച്ചു

Update: 2025-06-23 10:00 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: ക്യുഎഫ്എഫ്കെ മൂന്നാമത് മാധ്യമ പുരസ്‌കാരം മീഡിയവണിന്. മികച്ച അന്വേഷണാത്മക റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മീഡിയവൺ സീനിയർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് മുഹമ്മദ്‌ ഷംസീറിന് ലഭിച്ചു.

ട്രെയിനുകളിലെ യാത്രാ ദുരിതവുമായി ബന്ധപ്പെട്ട കഷ്ടപാട് എക്സ്പ്രസ്സ് എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് പുരസ്കാരം. ചലച്ചിത്ര സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം സംവിധായകൻ കമലിനും, സംഗീത ശ്രീ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും ലഭിച്ചു.

കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം നൽകും. കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട് ഫെസ്റ്റിവെൽ ചെയർമാൻ പ്രശാന്ത്, ജൂറി ചെയർമാൻ ഷാജി പട്ടിക്കര തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News