പ്രസവിച്ച യുവതിയുടെ വയറിൽ തുണിക്കഷണം; വയനാട് മെഡിക്കൽ കോളജിൽ ചികിത്സാപിഴവ് ആരോപണം

അസഹനീയമായ വേദനയെ തുടർന്ന് 21കാരി ആശുപത്രിയിലെത്തിയെങ്കിലും സ്‌കാനിങ്ങിന് തയാറായില്ലെന്നും പരാതിയിൽ

Update: 2026-01-07 00:54 GMT

വയനാട്: മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സാ പിഴവെന്ന് ആരോപണം. പ്രസവിച്ച യുവതിയുടെ വയറിൽ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷണം ലഭിച്ചു. അസഹനീയമായ വേദനയെ തുടർന്ന് 21കാരി ആശുപത്രിയിലെത്തിയെങ്കിലും സ്‌കാനിങ്ങിന് തയാറായില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിന് ശേഷം തുണിക്കഷണം ശരീരത്തിൽ നിന്ന് പുറത്തുവന്നെന്നാണ് പരാതി.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയാണ് മെഡിക്കൽ കോളജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടർക്കെതിരെ പരാതി നൽകിയത്. മന്ത്രി ഒ.ആർ കേളു, ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. പ്രസവ ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് തവണ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രി സ്‌കാനിങ്ങിന് തയാറായില്ല. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണി കുടുങ്ങാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News