വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി മെഡിക്കൽ വിദ്യാർഥി
കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വകുപ്പ് മേധാവിയായ ഡോ. ലിസാ ജോണിനെതിരെയാണ് പരാതി
Update: 2025-01-17 04:45 GMT
കോട്ടയം: വകുപ്പ് മേധാവി മാനസികമായി പീഡിപ്പിക്കുന്നതായി മെഡിക്കൽ വിദ്യാർഥിയുടെ പരാതി. കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം പിജി വിദ്യാർഥിയാണ് പരാതി നൽകിയത്. വകുപ്പ് മേധാവിയായ ഡോ. ലിസാ ജോണിനെതിരെയാണ് പരാതി.
മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ആരോഗ്യമന്ത്രിക്കുമാണ് പരാതി നൽകിയത്. ഉത്തരവാദിത്തപ്പെട്ടവരോട് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും ഡോ. ലിസ ജോൺ പ്രതികരിച്ചു.