മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്ന് മേതില്‍ ദേവിക

വിവാഹമോചനം വേണമെന്ന് താന്‍ നേരത്തെ തന്നെ മുകേഷിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണമായിരിക്കാം അത് ഗൗരവമായി എടുത്തില്ല. താന്‍ ഈ വിഷയത്തില്‍ ഗൗരവമായി തന്നെ മുന്നോട്ടുപോവുകയാണെന്നും ദേവിക വ്യക്തമാക്കി.

Update: 2021-07-27 11:03 GMT

താനും മുകേഷും തമ്മിലുള്ളത് കുടുംബപരമായ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും അതിന്റെ പേരില്‍ മുകേഷിനെ വില്ലനായി ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും മേതില്‍ ദേവിക. സമാധാനപരമായ വിവാഹമോചനത്തിന് മാധ്യമങ്ങള്‍ അനുവദിക്കണം. പിരിയുന്നത് രണ്ടുപേര്‍ക്കും വേദനയുണ്ടാക്കുന്ന കാര്യമാണ്. വിവാഹമോചനക്കാര്യം പുറത്തുവിട്ടത് താനല്ല. വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ദേവിക പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്ത കൊച്ചില്‍ തന്നെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയതെന്നും അവര്‍ വ്യക്തമാക്കി.

രണ്ടുപേരുടെയും ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോവാത്ത സാഹചര്യമാണ് എന്ന് തോന്നിയതിനാലാണ് വിവാഹബന്ധം വേര്‍പ്പെടുത്തുന്നത്. വിവാഹമോചനം വേണമെന്ന് താന്‍ നേരത്തെ തന്നെ മുകേഷിനോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണമായിരിക്കാം അത് ഗൗരവമായി എടുത്തില്ല. താന്‍ ഈ വിഷയത്തില്‍ ഗൗരവമായി തന്നെ മുന്നോട്ടുപോവുകയാണെന്നും ദേവിക വ്യക്തമാക്കി.

2013 ഒക്‌ടോബര്‍ 24നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിതകലാ അക്കാദമിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് ഇരുവരുടെയും വിവാഹത്തിലേക്ക് നയിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News