യദുകൃഷ്ണന്‍റെ ഹൃദയതുടിപ്പുമായി നസീഫ ഇസ്മായിൽ പുതുജീവിതത്തിലേക്ക്

അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച എലത്തൂർ സ്വദേശി യദുകൃഷ്ണന്‍റെ ഹൃദയമാണ് നസീഫ ഇസ്മായിലിന് തുന്നിച്ചേർത്തത്

Update: 2022-08-17 12:42 GMT
By : Web Desk
Advertising

കോഴിക്കോട് മെട്രോമെഡ് ഇന്‍റർനാഷണൽ കാർഡിയാക് സെൻ്ററിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയായ കാസര്‍കോട് പടന്ന സ്വദേശി നസീഫ ഇസ്മായിൽ പൂർണ ആരോഗ്യവതിയായി ആശുപത്രി വിട്ടു. കഴിഞ്ഞ ജൂലൈ 14 ന് ആണ് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച എലത്തൂർ സ്വദേശി യദുകൃഷ്ണന്‍റെ ഹൃദയമാണ് നസീഫ ഇസ്മായിലിന് തുന്നിച്ചേർത്തത്. ട്രാൻസ്പ്ലാൻറ് സർജനായ പ്രൊഫസർ ഡോക്ടർ വി. നന്ദകുമാറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

ശാസ്ത്രകിയക്ക് ശേഷം നസീഫ ഇസ്മായിൽ വളരെ പെട്ടെന്ന് തന്നെ പൂർണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചു വരുകയും പുതുജീവിതവുമായി വീട്ടിലേക്ക് മടങ്ങുന്ന നസീഫക്ക് ഹോസ്പിറ്റൽ മാനേജ്മെന്‍റും ഡോക്ടർമാരും മറ്റു ജീവനക്കാരും ചേർന്ന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ പ്രശസ്ത പിന്നണി ഗായിക ശ്രീമതി കെ. എസ് ചിത്ര മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ ഡോക്ടർ പി. പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രൊഫസർ ഡോ. വി നന്ദകുമാർ, ഡോ പി വി ഗിരീഷ് , ഡോ. അശോക് ജയരാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


നസീഫക്ക് ഹൃദയം നൽകിയ യദുകൃഷ്‌ണന്‍റെ അച്ഛനും സഹോദരങ്ങളും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്ത വികാരഭരിതമായിട്ടുള്ള ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത് തന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ സാധിക്കാത്ത അപൂർവ്വം നിമിഷങ്ങളിൽ ഒന്നാണ് എന്ന് കെ. എസ് ചിത്ര പറഞ്ഞു. 

Full View

Tags:    

By - Web Desk

contributor

Similar News