മിൽമ പാലിന്‍റെ വില ഉടൻ കൂട്ടില്ല
വിഷയത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും
Update: 2025-07-15 09:06 GMT
തിരുവനന്തപുരം: മിൽമ പാൽ വില വർധന തത്കാലമില്ല. വിഷയത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ച് പഠനം നടത്തും. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വില കൂട്ടുന്നത് പരിഗണിക്കും.
മില്‍മ തിരുവന്തപുരം, എറണാകുളം യൂണിയനുകള്‍ വര്‍ധനയ്ക്ക് അനുകൂല തീരുമാനം എടുത്തിരുന്നു.പാലിന് 2019 സെപ്റ്റംബറില്‍ നാല് രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറ് രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്ക്) ലിറ്ററിന് 52 രുപയാണ്. പ്രതിദിനം 17ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ മില്‍മ വില്‍ക്കുന്നത്.