എസ്എംഎ രോഗികൾക്ക് ഇനി വിദേശ മരുന്ന് നൽകില്ല, ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ട് പോകും; മന്ത്രി കെ.മുരളീധരൻ

ചില ചാനലുകളിൽ വാർത്ത വന്നതാണ് ആശങ്കക്ക് കാരണമെന്നും വിദേശ മരുന്ന് കമ്പനികൾ ചിലപ്പോൾ വാർത്തക്ക് പിന്നിൽ ഉണ്ടാവുമെന്നും മന്ത്രി

Update: 2026-10-23 07:54 GMT

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) മരുന്നുവിവാദത്തിൽ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.മുരളീധരൻ.

വിദേശ മരുന്ന് വാങ്ങില്ലെന്നും സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ചില ചാനലുകളിൽ വാർത്ത വന്നതാണ് ആശങ്കക്ക് കാരണമെന്നും വിദേശ മരുന്ന് കമ്പനികൾ ചിലപ്പോൾ വാർത്തക്ക് പിന്നിൽ ഉണ്ടാവുമെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാറിനെതിരെ വാര്‍ത്ത സമ്മേളനം നടത്തിയ മുന്‍ ആരോഗ്യ മന്ത്രിമാരെയും മുരളീധരന്‍ വിമര്‍ശിച്ചു. സ്വന്തം പാർട്ടിക്കാർക്ക് വേണ്ടാത്ത വനിതകൾ ഇന്നലെ ഒരുമിച്ച് വന്നിരുന്നു എന്നായിരുന്നു പ്രതികരണം. ഒരു മന്ത്രിയുടെ കാലത്താണ് അണുബാധയുണ്ടായി കുട്ടികൾ മരിച്ചത്. മറ്റൊരു മന്ത്രിയുടെ കാലത്താണ് നിപ്പയിൽ മനുഷ്യർ മരിച്ചത്. മറ്റൊരു മന്ത്രി കിട്ടാത്ത അടി കിട്ടിയെന്ന് നുണ പറഞ്ഞവരാണെന്നും മന്ത്രി പറഞ്ഞു. 

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News