'റൊട്ടാന റസാഖിന്റെ കാര്യം പോക്കാണ്': ഖത്തർ കെഎംസിസിയിലെ കവർച്ചാ കേസിൽ ഒന്നാംപ്രതി ബോംബെ ഷാജിയുടെ ഭീഷണി സന്ദേശം പുറത്ത്

റൊട്ടാന റസാഖിന്റെ കാര്യം പോക്കാണെന്നും സഹകരിച്ചാൽ കേസിൽനിന്ന് ഒഴിവാക്കി തരാം എന്നുമാണ് ഭീഷണി

Update: 2026-10-23 10:10 GMT

കോഴിക്കോട്:  ഖത്തർ കെഎംസിസിലെ കവർച്ചാ കേസിൽ ഒന്നാംപ്രതി ബോംബെ ഷാജിയുടെ ഭീഷണി സന്ദേശം പുറത്ത്. പ്രതികളിൽ ഒരാൾ ആയ റൊട്ടാന റസാഖിന്റെ സഹോദരൻ അസൈനാര്‍ക്ക് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

റൊട്ടാന റസാഖിന്റെ കാര്യം പോക്കാണെന്നും സഹകരിച്ചാൽ കേസിൽനിന്ന് ഒഴിവാക്കി തരാം എന്നുമാണ് ഭീഷണി. തന്റെ കയ്യിൽ ചില സാധനങ്ങൾ കൂടി വരാൻ ഉണ്ടെന്നും നിലവിൽ കയ്യിൽ ഉള്ള തെളിവ് കൊണ്ട് റസാഖിന്റെ കാര്യം പോക്കാണെന്നും ഷാജി ശബ്​ദ സന്ദേശത്തിൽ പറയുന്നുണ്ട്. അതിനിടെ, കേസിലെ അഞ്ചാംപ്രതി താനല്ലെന്നും ചിലർ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും അസൈനാർ പ്രതികരിച്ചു. യഥാർഥ പ്രതികളെ രക്ഷിക്കാനാണ് തങ്ങളുടെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertising
Advertising

എന്നാൽ ഖത്തറിൽ വെച്ച് തന്നെ ഭീഷണിപ്പെടുത്തിയത് അസൈനാർ തന്നെയാണെന്ന് വ്യക്തമാക്കുന്ന ബാലകൃഷ്ണന്റെ പ്രതികരണവും പുറത്തുവന്നു.  

ഖത്തറിലെ കെഎംസിസി ഓഫീസില്‍ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി കവര്‍ന്ന കേസിൽ നാലാമതായി പ്രതി ചേർത്ത കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് ബാലകൃഷ്ണന്‍ പൊലീസിൽ കീഴടങ്ങിയതോടെയാണ് പുതിയ സംഭവവികാസങ്ങള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ബാലകൃഷ്ണന്‍. കേസില്‍ നിലവില്‍ ആറ് പ്രതികളാണുള്ളത്. നാലാം പ്രതിയാണ് ബാലകൃഷ്ണന്‍. പ്രതികള്‍ ഒളിവിലാണ്. ഇവരാണ് പാസ്‌പോര്‍ട്ടും വിസയും ശരിയാക്കി നല്‍കിയതെന്ന് ബാലകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. 

ഇൻഡസ്ട്രിയൽ വർക്കറായ ബാലകൃഷ്ണൻ കഴിഞ്ഞ വർഷമാണ് ജോലി തേടി ഖത്തറിലേക്കു പോയത്. 2025 സെപ്റ്റംബർ 18 ന് ഖത്തറിലെ അൽ തുമാമയിലെ കെഎംസിസി ഓഫിസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്തശേഷം 31 ലക്ഷം റിയാൽ കവർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ബാലകൃഷ്ണൻ കൊയിലാണ്ടി പൊലീസിനു മുൻപാകെ കീഴടങ്ങിയത്. ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ചയുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ കേസിലാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്. കൊയിലാണ്ടി സ്വദേശികളായ പ്രതികൾ ഉൾപ്പെടുന്നതിനാലാണ് കണ്ണൂർ സ്വദേശി കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയതെന്നാണ് വിവരം.

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News