'കഴിഞ്ഞ എസ്.എസ്.എൽ.സി ഫലം തമാശ'; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം യാതൊരു ഉത്കണ്ഠക്കും ഇടയില്ലാത്തതായിരുന്നുവെന്നും 125509 പേർക്ക് എപ്ലസ് കിട്ടിയിരുന്നുവെന്നും മന്ത്രി

Update: 2022-07-01 13:09 GMT
Advertising

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയ തലത്തിൽ തമാശയായിരുന്നുവെന്നും ഈ വർഷത്തെ വിജയം 99 ശതമാനം ആണെങ്കിലും എപ്ലസിന്റെ കാര്യത്തിൽ നിലവാരമുള്ളതാണെന്നും വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.

'കഴിഞ്ഞ വർഷത്തെ നമ്മുടെ എസ്.എസ്.എൽ.സി ഫലം ദേശീയ തലത്തിൽ വലിയ തമാശയായിരുന്നു. ഒന്നേകാൽ ലക്ഷം പേർക്കാണ് എപ്ലസ് കിട്ടിയിരുന്നത്. ഇത്തവണത്തെ ഫലം നിലവാരമുള്ളതാണ്' ചടങ്ങിൽ മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലം യാതൊരു ഉത്കണ്ഠക്കും ഇടയില്ലാത്തതായിരുന്നുവെന്നും 125509 പേർക്ക് എപ്ലസ് കിട്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

99.26 ആണ് ഇത്തവണ എസ്എസ്എൽസിയിലെ വിജയ ശതമാനം. 4,23,303 വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 0.21 ശതമാനം കുറവുണ്ട്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരാണ്. 99.76 ശതമാനമാണ് കണ്ണൂരിലെ വിജയം. കുറവ് വയനാട്ടും. ഫുൾ എ പ്ലസ് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. 3,024 വിദ്യാർഥികൾക്ക് മലപ്പുറത്ത് ഫുൾ എ പ്ലസ് ലഭിച്ചു. സംസ്ഥാനത്ത് ആകെ 44,363 പേർക്ക് ഫുൾ എ പ്ലസുണ്ട്.പാലായാണ് ഏറ്റവും കൂടുതൽ വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല. ഗൾഫ് സെന്ററുകളിൽ 571 പേർ പരീക്ഷയെഴുതിയതിൽ 561 പേരും ജയിച്ചു. നാല് ഗൾഫ് സെന്ററുകളിൽ 100 ശതമാനമാണ് വിജയം.


Full View

Minister of Education with controversial reference on last year sslc result 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News