ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധം, രാഷ്ട്രപതിയടക്കമുള്ളവർ ഭരണഘടനക്ക് കീഴിൽ: മന്ത്രി പി. രാജീവ്

നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്നും മന്ത്രി

Update: 2024-03-23 11:37 GMT
Advertising

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനയിലുള്ള ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനക്ക് കീഴിലാണെന്നും മന്ത്രി പി. രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചതിനെ തുടർന്നായിരുന്നു വാർത്താസമ്മേളനത്തിൽ മന്ത്രിയുടെ പ്രതികരണം.

നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രിംകോടതി ഉത്തരവുണ്ടെന്നും രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തിൽപെടുന്ന ബില്ലുകളല്ല ഇവയെന്നും അദ്ദേഹം പറഞ്ഞു. ഈ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ലെന്നും ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി, സെക്രട്ടറി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരെ കക്ഷി ചേർത്താണ് സംസ്ഥാന സർക്കാർ കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചത്. ലോകായുക്ത നിയമ ഭേദഗതി ഉൾപ്പെടെ ഏഴ് സുപ്രധാന ബില്ലുകളാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടിരുന്നത്. ഇതിൽ ചിലതിനു മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ചില ബില്ലുകളിൽ ഇനിയും തീരുമാനം വൈകുകയാണ്. ഇതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചിരിക്കുന്നത്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News