വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതി: മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്പെന്‍ഷന്‍

വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

Update: 2021-12-16 14:43 GMT

മന്ത്രി സജി ചെറിയാന്‍റെ ഗണ്‍മാന് സസ്പെന്‍ഷന്‍. ആലപ്പുഴയില്‍ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിലാണ് നടപടി. ഗണ്‍മാന്‍ അനീഷ്‌മോന് എതിരെയാണ് നടപടി. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

ഐ.ജി സ്പര്‍ജന്‍ കുമാറാണ് അനീഷ് മോനെ സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി വകുപ്പുതല അന്വേഷണം നടത്തും.

അനീഷ് മോന്‍റെ പിതാവ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ അനീഷ് മോന്‍റെ പിതാവ് മരിച്ചു. പിന്നാലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തെന്നാണ് പരാതി.

നേരത്തെ അനീഷ് മോനെതിരേ അമ്പലപ്പുഴ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു. ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ ആക്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News