''ഈ അപ്പൂപ്പനെ മനസ്സിലായോ?'' കുഞ്ഞുതന്‍ഹയെ വിളിച്ച് മന്ത്രി

'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല..' എന്ന് അമ്മയോട് കരയുന്ന വയനാട്ടിലെ യുകെജി വിദ്യാര്‍ത്ഥിനി തന്‍ഹ ഫാത്തിമയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു

Update: 2021-09-21 17:33 GMT
Editor : Shaheer | By : Web Desk

സ്‌കൂളുകള്‍ തുറക്കാത്തതിന്റെ പരിഭവം പറഞ്ഞു കരഞ്ഞ കൊച്ചുമിടുക്കിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുത്തിരുന്നു. 'ഇനി എനിക്ക് പറ്റൂല ഉമ്മാ, ഇനി എനിക്ക് ഒരിക്കലും പറ്റൂല..' എന്ന് അമ്മയോട് കരയുന്ന വയനാട്ടിലെ മരിയനാട് സ്‌കൂളില്‍ യുകെജി വിദ്യാര്‍ത്ഥിനി തന്‍ഹ ഫാത്തിമയുടെ വീഡിയോ ആയിരുന്നു അത്. കൂട്ടുകാരെ കാണാനാകാത്തതിന്റെ പരിഭവമായിരുന്നു. സ്‌കൂള്‍ വേഗം തുറക്കണമെന്നായിരുന്നു ആവശ്യം. ഇപ്പോഴിതാ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി തന്നെ നേരിട്ട് വിളിച്ച് തന്‍ഹയെ ആശ്വസിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കണ്ടെത്തി വിഡിയോ കോള്‍ ചെയ്യുകയായിരുന്നു മന്ത്രി.

Advertising
Advertising

സ്‌കൂള്‍ ഉടന്‍ തുറക്കണം എന്നായിരുന്നു തന്‍ഹയുടെ ആവശ്യം. നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന കാര്യം മന്ത്രി കുഞ്ഞാവയെ അറിയിച്ചു. കൂട്ടുകാരുമൊത്ത് കളിക്കാനാകുന്നില്ല എന്നും ടീച്ചര്‍മാരെ നേരില്‍ കാണാനാകുന്നില്ലെന്നുമുള്ള പരിഭവം അവള്‍ മന്ത്രിയോട് പങ്കുവച്ചു. തനിക്ക് സ്‌കൂള്‍ തന്നെ കാണാന്‍ പറ്റിയിട്ടില്ലെന്നും കുഞ്ഞാവ മന്ത്രിയോട് പറഞ്ഞു. എല്ലാത്തിനും വഴിയുണ്ടാക്കാം എന്ന് മന്ത്രി അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. വയനാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാന്‍ വരണമെന്ന തന്‍ഹയുടെ ആവശ്യവും മന്ത്രി അംഗീകരിച്ചു.

Full View

കുട്ടികളുടെ സഹജമായ ശീലമാണ് കളിചിരിയും കൂട്ടുചേരലും. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യത പരിമിതപ്പെട്ടു. വീടുകളുടെ നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്ന സാഹചര്യത്തില്‍ വലിയ മാനസിക സമ്മര്‍ദമാണ് കുട്ടികള്‍ അനുഭവിക്കുന്നത്. മാനസികോല്ലാസത്തോടെ പഠനപാതയില്‍ കുട്ടികളെ നിലനിര്‍ത്താനുള്ള പദ്ധതികളാണ് വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി പറയുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News