മലപ്പുറത്ത് നിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി

ഇദ്ദേഹം വയനാട്ടിലായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്

Update: 2022-04-10 06:51 GMT
Advertising

മലപ്പുറം: അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിൽനിന്ന് കാണാതായ എഎസ്പി ബറ്റാലിയൻ അംഗമായ പൊലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷിറിനെ വീട്ടിൽ നിന്നാണ്കണ്ടെത്തിയത്. എംഎസ്പി ബറ്റാലിയൻ അംഗം മുബഷിറിനെ വെള്ളിയാഴ്ചയാണ് കാണാതായിരുന്നത്‌. ഇദ്ദേഹം വയനാട്ടിലായിരുന്നുവെന്നാണ് മൊഴി നൽകിയിരിക്കുന്നത്. പൊലീസുകാരനെ അരീക്കോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

കാണാതായ ഇദ്ദേഹം തമിഴ്നാട്ടിലാണെന്ന് സൂചന ലഭിച്ചതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നു. ഭർത്താവിനെ മാനസിക ആഘാതമേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് ഭാര്യ ഷാഹിന വടകര റൂറൽ എസ്പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. നേരത്തെ മേലുദ്യോഗസ്ഥരുടെ മാനസിക പീഢനത്തെ കുറിച്ച് തന്നോട് സംസാരിച്ചിരുന്നുവെന്ന് മുബഷിറിന്റെ ഭാര്യ പറഞ്ഞു.

കഴിഞ്ഞ നാലരവർഷമായി അരീക്കോട് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ക്യാമ്പിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് പറയുന്ന മുബഷിറിന്റെ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കത്തിൽ ക്യാമ്പിലെ മാനസികസമ്മർദം, മേലുദ്യോഗസ്ഥരുടെ പ്രതികാരനടപടികൾ എന്നിവയെ കുറിച്ചുള്ള സൂചനകൾ ഉണ്ട്. ചില ഉദ്യോഗസ്ഥരുടെ പേരും കത്തിൽ എടുത്തുപറയുന്നുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അതിന് ശേഷം തന്നെ ദ്രോഹിക്കുകയാണ്. തനിക്ക് നീതി കിട്ടില്ല എന്നുറപ്പായതോടെയാണ് താൻ ജോലി ഉപേക്ഷിച്ച് സ്വയം പോകുകയാണെന്നും കത്തിലുണ്ട്. സംഭവത്തിൽ അരീക്കോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.


Full View


missing policeman from Malappuram ASP battalion found 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News