ഫുട്‌ബോൾ പാന്റിട്ട് കളിക്കാനാവില്ല, ആരെങ്കിലും പറയുന്നത് മുഴുവൻ സമുദായത്തിന്റെ തലയിലിടരുത്: എം.കെ മുനീർ

ഏതെങ്കിലും ഒരു പ്രഭാഷകൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞാൽ അതിൽ മുസ്‌ലിം ലീഗിന്റെ അഭിപ്രായമെന്താണ്? സമസ്തയുടെ അഭിപ്രായമെന്താണ്? തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുകൊണ്ടുള്ള അന്തിച്ചർച്ചകൾ ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2022-11-26 12:09 GMT

മലപ്പുറം: ഏതെങ്കിലും പ്രഭാഷകർ പറയുന്നത് മുഴുവൻ മുസ്‌ലിം സമുദായത്തിന്റെ തലയിൽ കെട്ടിവെക്കരുതെന്ന് എം.കെ മുനീർ എം.എൽ.എ. ഏതെങ്കിലും ഒരു പ്രഭാഷകൻ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞാൽ അതിൽ മുസ്‌ലിം ലീഗിന്റെ അഭിപ്രായമെന്താണ്? സമസ്തയുടെ അഭിപ്രായമെന്താണ് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചുകൊണ്ടുള്ള അന്തിച്ചർച്ചകൾ ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് എം.എസ്.എഫ് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുമ്പോഴാണ് മുനീറിന്റെ പ്രതികരണം.

ഫുട്‌ബോൾ കളിക്കുമ്പോൾ പാന്റിട്ട് കളിക്കാനാവില്ല. അത്തരം ചിന്താഗതിയുള്ളവരോട് നിങ്ങൾ കളിക്കുമ്പോൾ കളി മാത്രം കാണുക എന്നേ പറയാനുള്ളൂ. അരാഷ്ട്രീയവാദം എല്ലാത്തിലും കൂട്ടിച്ചേർക്കരുത്. ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് സമുദായത്തിന്റെ അഭിപ്രായമായി പ്രതിഫലിപ്പിക്കാൻ ശ്രമിക്കരുതെന്നും മുനീർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News