'വിജയത്തിന് ഐക്യത്തോടെ പോകണം, കോണ്‍ഗ്രസ് നേതൃത്വവും ഹൈക്കമാന്‍ഡും ഇക്കാര്യം ഗൗരവത്തിലെടുക്കണം': എം.കെ മുനീര്‍

''എല്ലാ അർഥത്തിലും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. അത് ഏറ്റവും കൂടുതൽ മനസിലാക്കേണ്ട പ്രസ്ഥാനം കോൺഗ്രസാണ്''

Update: 2025-02-22 08:51 GMT

കോഴിക്കോട്: കോൺഗ്രസിലെ അനൈക്യത്തിൽ അതൃപ്തി പരസ്യമാക്കി മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീർ.

'വിജയത്തിന് ഐക്യത്തോടെ മുന്നോട്ടുപോകണമെന്നത് തിരിച്ചറിയേണ്ടത് മുന്നണിയെ നയിക്കുന്ന കോൺഗ്രസാണ്.  ഹൈക്കമാന്‍ഡ് നേതൃത്വവും സംസ്ഥാന നേതൃത്വവും ഇത് ഗൗരവത്തോടെ കാണണമെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

' എല്ലാ അർഥത്തിലും ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. അത് ഏറ്റവും കൂടുതൽ മനസിലാക്കേണ്ട പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. കാരണം അവരാണ് മുന്നണിയെ നയിക്കേണ്ടത്. അതിനാൽ ഇക്കാര്യം ഗൗരവമായി എടുക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്- ഇങ്ങനെയായിരുന്നു മുനീറിന്റെ വാക്കുകള്‍. 

Advertising
Advertising

മുസ്‍ലിം ലീഗ് സംഘടനാപരമായി സജ്ജമായിരിക്കെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പോലും ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നില്ലെന്ന വിമര്‍ശനമാണ് ലീഗ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗം ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയിരുന്നു. 

Watch Video Report

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News