എൻഐടി പ്രൊഫസറുടെ ഗോഡ്‌സെ അനുകൂല ഫേസ്ബുക് കമന്റ്: പരാതി നൽകി എംകെ രാഘവൻ

'ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു'വെന്നായിരുന്നു കമൻറ്

Update: 2024-02-03 12:19 GMT
Advertising

കോഴിക്കോട് എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന്റെ ഗോഡ്‌സെ അനുകൂല ഫേസ്ബുക് കമന്റിനെതിരെ എൻഐടി ഡയറക്ടർക്ക് പരാതി നൽകി എംകെ രാഘവൻ എംപി. വിദ്വേഷ പരാമർശത്തിൽ അധ്യാപികക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് എംകെ രാഘവന്റെ ആവശ്യം. ഷൈജ ആണ്ടവന്റെ പോസ്റ്റിനെതിരെ കെഎസ്‌യു കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും പരാതി നൽകി. എംഎസ്എഫും എസ്എഫ്‌ഐയും ഷൈജക്കെതിരെ കേസ് നൽകിയിട്ടുണ്ട്. കുന്ദമംഗലം പൊലീസ് സ്‌റ്റേഷനിലാണ് ഒരു പരാതി. അധ്യാപികക്കെതിരെ നിയമനടപടി സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രതിഷേധത്തിനിറങ്ങാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.

Full View

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് പ്രൊഫസർ ഗാന്ധിയെ അപഹസിച്ച് കമൻറ് എഴുതിയത്. 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോർ സേവിംഗ് ഇന്ത്യ' (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയിൽ ഞാൻ അഭിമാനം കൊള്ളുന്നു'വെന്നായിരുന്നു കമൻറ്. 'ഹിന്ദു മഹാസഭാ പ്രവർത്തകൻ നഥൂറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്.

Full View
Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News