വ്യാജസർട്ടിഫിക്കറ്റ് കേസ്; കെ. വിദ്യക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എം.എം ഹസൻ

വിദ്യയെ ഒളിപ്പിക്കാനുള്ള എല്ലാ സഹായവും സർക്കാർ നൽകിയെന്നും ഹസൻ വിമർശിച്ചു.

Update: 2023-06-12 11:58 GMT

കോഴിക്കോട്: വ്യാജസർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി എം.എം. ഹസൻ. പൊലീസ് അറസ്റ്റ് ചെയ്താൽ സ്ത്രീത്വത്തിന് എന്തെങ്കിലും സംഭവിക്കുമെന്ന് ഭയന്നാണോ അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് വിദ്യ പറഞ്ഞതെന്ന് ഹസൻ ചോദിച്ചു.

വിദ്യയെ ഒളിപ്പിക്കാനുള്ള എല്ലാ സഹായവും സർക്കാർ നൽകിയെന്നും ഹസൻ വിമർശിച്ചു. അവിവാഹിതയായതിനാൽ തന്നെ അറസ്റ്റ് ചെയ്യരുത് എന്നാണ് മുൻകൂർ ജാമ്യത്തിൽ അവർ പറയുന്നത്.

അവിവിഹാതിമാരെ അറസ്റ്റ് ചെയ്താൽ സ്ത്രീത്വത്തിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഭയന്നാണോ വിദ്യ അങ്ങനെ പറഞ്ഞത്- ഹസൻ ചോ​ദിച്ചു. കോഴിക്കോട് കെഎസ്‌യു മാര്‍ച്ച് ഉദ്ഘാടനത്തിലായിരുന്നു പ്രസ്താവന.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News