റാഗിങ് കണ്ടുപിടിക്കുന്നതിനും ഇരയാകുന്നവരെ രക്ഷപ്പെടുത്തുന്നതിനും സഹായിക്കും; മൊബൈൽ ആപ്ലിക്കേഷനുമായി അര്‍ജുന്‍

ആപ്ലിക്കേഷൻ ശ്രദ്ധേയമായതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അർജുൻ

Update: 2025-03-11 02:54 GMT
Editor : Lissy P | By : Web Desk

കൊച്ചി: റാഗിങ് കണ്ടുപിടിക്കുന്നതിനും ഇരയാകുന്നവരെ രക്ഷപ്പെടുത്തുന്നതിനും മൊബൈൽ ആപ്ലിക്കേഷനുമായി മൂവാറ്റുപുഴ സ്വദേശി. ആപ്ലിക്കേഷൻ  ശ്രദ്ധേയമായതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് അർജുൻ. സ്കൂളുകളിലും കോളജുകളിലും റാഗിംഗ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മൂവാറ്റുപുഴ സ്വദേശി അർജുൻ വ്യത്യസ്തമായ കണ്ടുപിടിത്തവുമായി രംഗത്തെത്തിയത്.

ഏതെങ്കിലുമൊരാൾ റാഗിങ്ങിനിരയായാൽ മൊബൈൽ ഫോണിലെ ബട്ടൺ അമർത്തിയാൽ മാത്രം മതി. ഉടനെ തന്നെ പ്രിൻസിപ്പലിനും മാതാപിതാക്കൾക്കും ഫോണിൽ നിന്ന് സന്ദേശം ലഭിക്കും. സന്ദേശത്തോടൊപ്പം ഇര നിൽക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ കൂടി ബന്ധപ്പെട്ടവർക്ക് ലഭിക്കുന്നതിനാൽ വേഗത്തിൽ തന്നെ റാഗിങ് തടയാനും നടപടിയെടുക്കാനും സാധിക്കും.  എത്തിക്കൽ ഹാക്കിങ് വിദ്യാർഥിയായ അർജുൻ തന്റെ സുഹൃത്തിന് ബാംഗ്ലൂരിൽ നേരിട്ട ദുരനുഭവം അറിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് എത്തിയത്. ആപ്പ് ഉടൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് അർജുൻ. അതിനായി സ്പോൺസറെ കൂടി ഇനി ലഭിക്കേണ്ടതുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News