മോഡലുകൾ മരിച്ച സംഭവം; അപകടകാരണം മത്സരയോട്ടം

മനപൂർവ്വം അല്ലാത്ത നരഹത്യക്കായിരിക്കും മോഡലുകളുടെ കാർ ഓടിച്ച അബ്ദുൾ റഹ്‌മാനെതിരെ കേസെടുക്കുക

Update: 2021-11-14 04:09 GMT
Editor : dibin | By : Web Desk
Advertising

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. മത്സരയോട്ടമാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മത്സരയോട്ടം നടന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. മോഡലുകളുടെ കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്‌മാനും ഷൈജുവും മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു.

മനപൂർവ്വം അല്ലാത്ത നരഹത്യക്കായിരിക്കും മോഡലുകളുടെ കാർ ഓടിച്ച അബ്ദുൾ റഹ്‌മാനെതിരെ കേസെടുക്കുക. എന്നാൽ ഷൈജുവിനെതിരെ ഈ വകുപ്പ് ചുമത്താൻ സാധിക്കില്ലെന്നും അലസമായി വാഹനം ഓടിച്ചെന്ന പുതിയ കേസ് രജിസ്റ്റർ ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു.


Full View




Police with more revelations in the incident where models were killed in a road accident. Police said the race was the cause of the accident.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News