മോഫിയയുടെ ആത്മഹത്യ: വിവാദ സിഐ നേരത്തെയും ആരോപണ വിധേയൻ

Update: 2021-11-23 11:11 GMT

മോഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദത്തിലായ ആലുവ സിഐ സുധീർ നേരത്തെയും ആരോപണ വിധേയൻ. മോഷ്ടാവിനെ പിടികൂടി ഏല്‍പിച്ചിട്ടും കോടതിയില്‍ ഹാജരാക്കാതെ ആലുവ സിഐ സുധീര്‍ വിട്ടയച്ചെന്ന് റസ്റ്ററന്റ് ഉടമ. സിഐക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ലുക്കാമോ റസ്റ്റോറന്റ് ഉടമ ജിന്‍ഷാദ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. ഉത്ര കേസിൽ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് സുധീറിനെ സ്ഥലം മാറ്റിയിരുന്നു. അഞ്ചൽ സിഐ ആയിരിക്കെയാണ് ആലുവയിലേക്ക് സ്ഥലം മാറ്റിയത്.

അതേസമയം, സ്ത്രീകളോട് പൊലീസ് അപമര്യാദയായി പ്രതികരിക്കുന്നത് വ്യാപകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മോഫിയ പർവീണിന്റെ മരണത്തിൽ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണം. പെൺകുട്ടിയോടും പിതാവിനോടും മോശമായാണ് പൊലീസ് പെരുമാറിയത്. ആരോപണ വിധേയരായ പൊലീസുകാരെ മുഖ്യമന്ത്രി പിന്തുണക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Advertising
Advertising

ആലുവ എടയാപുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീണാണ് ഭർത്താവിനെതിരെയും ആലുവ സിഐക്കെതിരെയും ആരോപണമുന്നയിച്ച് ആത്മഹത്യ ചെയ്തത്.മോഫിയയുടെ ഭർതൃവീട്ടുകാരെ വിളിച്ചു വരുത്തി ആലുവ സിഐ ഇന്നലെ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു . ഇവിടെ വെച്ച് ആലുവ സിഐ സുധീർ മോശമായി പെരുമാറിയെന്നാണ് മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഉളളത്.സ്റ്റേഷനിൽ നിന്ന് തിരികെ എത്തിയ ശേഷമാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.

നിക്കാഹ് കഴിഞ്ഞശേഷം 40 ലക്ഷംരൂപ ഭർത്താവ് ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതിയുടെ പിതാവ് ദിൽഷാദ് ആരോപിച്ചു. എൽഎൽബി മൂന്നാംവർഷ വിദ്യാർഥിയാണ് മരിച്ച മോഫിയ.

Summary : Mofia's suicide: Controversial CI regular defaulter

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News