തൃക്കാക്കരയിൽ സിംഗിൾ അടിച്ചല്ല, സിക്‌സർ അടിച്ചായിരിക്കും സെഞ്ച്വറി അടിക്കുക: മുഹമ്മദ് റിയാസ്

ഇന്ന് മുഹമ്മദ് റിയാസ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും സിപിഎമ്മിന്റെ പഴയകാല നേതാക്കളെയും കണ്ട് ജോ ജോസഫ് പിന്തുണ അഭ്യർഥിച്ചു.

Update: 2022-05-06 06:48 GMT
Advertising

കൊച്ചി: തൃക്കാക്കരയിൽ സിംഗിൾ അടിച്ചല്ല, സിക്‌സർ അടിച്ചായിരിക്കും എൽഡിഎഫ് സെഞ്ച്വറി അടിയ്ക്കുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിന്റെ വികസനക്കുതിപ്പിന് അനുസരിച്ച് തൃക്കാക്കര പോയില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന് പറ്റിയ സ്ഥാനാർഥിയാണ് ജോ ജോസഫ്. കേരളത്തിലെ ഏത് മണ്ഡലത്തിലും നിർത്താൻ കഴിയുന്ന സ്ഥാനാർഥി. മറ്റൊന്നും പറയാൻ പ്രതിപക്ഷത്തിനില്ല. എല്ലാവരുടെയും പിന്തുണയോടെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുഹമ്മദ് റിയാസ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇന്ന് മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും സിപിഎമ്മിന്റെ പഴയകാല നേതാക്കളെയും കണ്ട് ജോ ജോസഫ് പിന്തുണ അഭ്യർഥിച്ചു. വിവിധ ദേവാലയങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി.

അതിനിടെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ കണ്ടു. അദ്ദേഹം പിതൃതുല്യനാണെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ഉമാ തോമസിന്റെ പ്രതികരണം. പി.ടി തോമസിന് എൻഎസ്എസുമായുള്ള ബന്ധം തനിക്കറിയാമെന്നും അനുഗ്രഹം വാങ്ങാനാണ് എത്തിയതെന്നും അവർ പറഞ്ഞു.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News