മോളി വധക്കേസ്: പ്രതി പരിമൾ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളുമാണ് വധശിക്ഷയ്ക്ക് പിന്നിലെന്നാണ് ലഭ്യമായ വിവരം

Update: 2025-10-31 10:07 GMT

കൊച്ചി: പുത്തന്‍വേലിക്കര മോളി വധക്കേസിൽ പ്രതി അസം സ്വദേശി പരിമള്‍ സാഹുവിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വധശിക്ഷക്ക് വിധിച്ച പറവൂര്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. തെളിവുകളുടെ അഭാവവും സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളുമാണ് വധശിക്ഷയ്ക്ക് പിന്നിലെന്നാണ് ലഭ്യമായ വിവരം. 2018 മാര്‍ച്ച് 18നാണ് 61കാരിയായ മോളി കൊല്ലപ്പെട്ടത്.

ക്രൂരമായ ബലാത്സംഗ ശ്രമം, പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി അന്ന് തന്നെ പരിമൾ സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി സുജിത്ദാസിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പറവൂർ സെഷൻസ് കോടതിയിൽ കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News