വായിൽ നിന്ന് നുരയും പതയും; കുരങ്ങുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

പാലോട് മങ്കയം പമ്പ് ഹൗസിന് സമീപമാണ് കുരങ്ങുകളെ കണ്ടെത്തിയത്

Update: 2025-09-21 14:02 GMT

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. 13 കുരങ്ങുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. പാലോട് മങ്കയം പമ്പ് ഹൗസിന് സമീപമാണ് കുരങ്ങുകളെ കണ്ടെത്തിയത്.

വിഷം നൽകിയതാണോയെന്ന് സംശയമുണ്ട്. വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് കുരങ്ങുകളെ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് പ്രദേശവാസികൾ വാനരന്മാരെ കണ്ടെത്തിയത്. ആർആർടി സംഘം എത്തി കുരങ്ങുകളെ കൂട്ടിലാക്കി പെരിങ്ങമ്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് മാറ്റി. എങ്ങനെ മരണം സംഭവിച്ചു എന്നറിയാൻ പോസ്റ്റ്‌മോർട്ടം നടത്തും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News