മാസപ്പടി കേസ്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം വൈകും; നിയമോപദേശം ഇന്ന് നൽകില്ല

അന്തിമ തീരുമാനം മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷം

Update: 2026-09-18 03:08 GMT

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം വൈകും. അന്തിമ തീരുമാനം മുഖ്യമന്ത്രി വി.ഡി സതീശൻ ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയതിന് ശേഷമായിരിക്കും. തുടർന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിൽ നടത്തുന്ന പ്രത്യേക കൂടിക്കാഴ്ചയിലാകും കേസിന്റെ തുടർനടപടികൾ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. കേസിൽ അഡ്വക്കറ്റ് ജനറൽ (എജി) ഇന്ന് സർക്കാരിന് നിയമോപദേശം കൈമാറില്ലെന്നാണ് വിവരം.

അതേസമയം, മാസപ്പടി കേസിൽ പ്രതിപട്ടികയിലുള്ളവരിൽ ചിലർ ഇഡിക്ക് മുന്നിൽ മുമ്പ് നൽകിയ മൊഴി നിഷേധിക്കുമ്പോഴും, ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് ആവർത്തിക്കുകയാണ് അന്വേഷണസംഘം. പ്രതികളിൽ നിന്ന് മൊഴികൾ ശേഖരിച്ചത് അന്വേഷണ ഘട്ടത്തിന്റെ ഭാഗമായാണെന്നും, തെളിവുകളും വിശദമായ രേഖകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി പറയുന്നു. ആവശ്യമെങ്കിൽ ഇവരെയെല്ലാം വീണ്ടും വിളിപ്പിക്കുന്നതും ഇഡി പരിശോധിച്ചുവരികയാണ്. അതേസമയം, സിഎംആർഎൽ സ്ഥാപക എംഡി ശശിധരൻ കർത്ത, സിഎഫ്ഒ സുരേഷ് കുമാർ, സിജിഎം പി. സുരേഷ് കുമാർ എന്നിവരാണ് ഇഡി രേഖപ്പെടുത്തിയ മൊഴി നിഷേധിച്ചത്.

Advertising
Advertising

ഇഡിക്ക് മുൻപാകെ നൽകുന്ന മൊഴികൾ വിചാരണവേളയിൽ തെളിവായി പരിഗണിക്കപ്പെടുന്നവയാണ്. എന്നാൽ കേസിൽ തെളിവായി ഉപയോഗിച്ചിരുന്ന ഈ പ്രധാന മൊഴികൾ പിൻവലിക്കപ്പെടുകയും, പിൻവലിക്കാനുള്ള കാരണം കോടതി അംഗീകരിക്കുകയും ചെയ്താൽ, പിണറായി വിജയനെയും ടി. വീണയെയും കേസുമായി ബന്ധിപ്പിക്കാൻ ഇ.ഡി ഉന്നയിച്ച പ്രധാന തെളിവുകൾ പൂർണ്ണമായും ഇല്ലാതാകും.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News