12 ഡോക്ടർമാർക്ക് കോവിഡ്; കോട്ടയം മെഡിക്കൽ കോളജിൽ കർശന നിയന്ത്രണം
15 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 40 ആരോഗ്യ പ്രവർത്തകർക്കാണ്.
Update: 2021-04-19 12:30 GMT
കോട്ടയം മെഡിക്കൽ കോളജിലെ 12 ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൾമണറി വിഭാഗത്തിലെയും സർജറി വിഭാഗത്തിലെയും ഡോക്ടർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.15 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് 40 ആരോഗ്യ പ്രവർത്തകർക്കാണ്. കുതിച്ചുയർന്ന കോവിഡ് ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.