'കൊണ്ടുപോയത് സുഹൃത്ത്, ബിയറിൽ പൊടിചേർത്തെന്ന് സംശയം': കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി

ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും പെണ്‍കുട്ടി

Update: 2022-11-19 06:33 GMT

കൊച്ചി: കൂട്ടബലാത്സംഗ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായ യുവതി. ബാറിൽ തന്നെ കൊണ്ടുപോയത് സുഹൃത്ത് ഡോളിയെന്നും തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്നും യുവതി പറഞ്ഞു.

അവശയായ തന്നോട് ഡോളി സുഹൃത്തുക്കളുടെ കാറിൽ കയറാൻ ആവശ്യപ്പെട്ടു. നഗരത്തിൽ വാഹനം സഞ്ചരിച്ച് കൊണ്ടിരിക്കെ മൂവരും പീഡിപ്പിച്ചു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയും. പീഡനത്തിന് ശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെവെച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയിൽ ഉറച്ച് നിൽക്കുന്നതായും യുവതി പറഞ്ഞു.

Advertising
Advertising

സംഭവം ആശങ്കപ്പെടുത്തുന്നതാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. കേസിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തണമെന്നും സതീദേവി ആവശ്യപ്പെട്ടു. 

അതേസമയം കേസില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കേസിൽ രാജസ്ഥാൻ സ്വദേശിയായ ഡിമ്പിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ സുദീപ് , വിവേക്, നിധിൻ എന്നിവരാണ് എറണാകുളം സൗത്ത് പൊലീസിന്റെ കസ്റ്റഡിയിലുളളത്. വ്യാഴാഴ്ച അര്‍ധരാത്രി ഡി.ജെ പാർട്ടിയിൽ കുഴഞ്ഞു വീണ മോഡലിനെ കാറിൽ വെച്ച് ആക്രമിക്കുകയായിരുന്നു.

മദ്യപാനത്തിന് ശേഷം കുഴഞ്ഞുവീണ മോഡലിനെ പ്രതികള്‍ വാഹനത്തില്‍ കയറ്റി യാത്രക്കിടെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സുഹൃത്തായ യുവതി ഇതിന് കൂട്ടുനിന്നുവെന്നാണ് മൊഴി. മോഡല്‍ ഇപ്പോള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News