മകനെ മർദിച്ചവരെ പിടികൂടണം; പൊലീസ് സ്റ്റേഷന് മുന്നിൽ മാതാവിന്‍റെ സമരം

കഴിഞ്ഞ മാസമാണ് അമ്പലവയൽ മട്ടപാറ വച്ച് മകനായ ധനലാലിനെ ഓട്ടോ തടഞ്ഞ് നിർത്തി ചിലർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്

Update: 2023-04-14 01:19 GMT

പൊലീസ് സ്റ്റേഷന് മുന്നിൽ ബേബി ദാമോദരന്‍ സമരത്തില്‍ 

വയനാട്: മകനെ മർദിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് വയനാട് അമ്പലവയൽ പൊലീസ് സ്റ്റേഷന് മുന്നിൽ മാതാവിന്‍റെ സമരം. കഴിഞ്ഞ മാസമാണ് അമ്പലവയൽ മട്ടപാറ വച്ച് മകനായ ധനലാലിനെ ഓട്ടോ തടഞ്ഞ് നിർത്തി ചിലർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പരാതി നൽകി ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടുന്നില്ലെന്ന് ആരോപിച്ചാണ് സമരം.

കഴിഞ്ഞ മാർച്ച് 17 ന് മക്കളെ സ്കൂളിൽ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴാണ് ബൈക്കിലെത്തിയ മൂന്നു പേർ ധനലാലിന്‍റെ ഓട്ടോ തടഞ്ഞു നിർത്തി മർദിച്ചത്. നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ സംഘമാണ് മർദിച്ചതെന്നാണ് അമ്പലവയൽ പോലീസിൽ അമ്മ ബേബി ദാമോദരൻ നൽകിയ പരാതി. എന്നാൽ പരാതി നൽകി ആഴ്ചകളായിട്ടും അമ്പലവയൽ പൊലീസ് പ്രതികളെ പിടികൂടുകയോ കാര്യക്ഷമമായി അന്വേഷണം നടത്തുകയോ ചെയ്യുന്നില്ലെന്നാണ് അമ്മയുടെ ആരോപണം. ഇതോടെ അമ്മ പൊലീസ് സ്റ്റേഷനു മുന്നിൽ സമരവുമായി എത്തി.

എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും സംഭവത്തിൽ ഊർജിത അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് വിശദീകരിച്ചു. അക്രമികളെ ഉടൻ അറസ്റ്റു ചെയ്യുമെന്നും അമ്പലവയൽ പൊലീസ് കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News