നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്നും തുടരും

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെയുള്ള ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാനാകില്ല

Update: 2024-01-30 01:04 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്നും തുടരും. ഗവർണർക്കെതിരെ ഭരണപക്ഷം രൂക്ഷമായ വിമർശനങ്ങൾ ചർച്ചയിൽ ഉന്നയിക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. കേന്ദ്രത്തിനെതിരെ സമരം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നതുകൊണ്ട്, അടിയന്തര പ്രമേയത്തിന്‍മേലുള്ള നോട്ടിസിൽ ചർച്ച നടത്തുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെയാണ് ഇത്തവണ സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. ജനങ്ങളുടെ കൈയടി കിട്ടണമെങ്കില്‍ ജനകീയ ക്ഷേമപദ്ധതികള്‍ വേണം. അതിനുള്ള തടസം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ്.

Summary: Motion of thanks debate on the government policy address presented by the Governor to continue today in the Kerala Legislative Assembly

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News