ബ്ലാസ്റ്റേഴ്‌സ് ബസിനും പൂട്ടിട്ട് എംവിഡി; ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്.

Update: 2022-10-19 14:06 GMT
Editor : abs | By : Web Desk

കൊച്ചി: ടൂറിസ്റ്റ് ബസിനെ കടിഞ്ഞാണിടുന്നതിനിടയിൽ ഐഎസ്എൽ ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബസിനും മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ബസിന്റെ ഫിറ്റ്‌നസ് സസ്‌പെന്റ് ചെയ്തു. ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. പനമ്പിളി നഗറിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്.

നിരവധി നിയമനലംഘനങ്ങൾ ബസിൽ കണ്ടെത്തിയതുകൊണ്ടാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സസ്‌പെന്റ് ചെയ്തതെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നു. ബസ്സിന്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തൽ. റിയർ വ്യൂ മിറർ തകർന്നിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സിൽ മരുന്നുകളുണ്ടായിരുന്നില്ല തുടങ്ങി ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തി.

Advertising
Advertising

ബസിന്റെ സുരക്ഷയിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വണ്ടിയുടെ ടയർ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകർന്നിട്ടുണ്ടെന്നും കണ്ടെത്തി. അപകടകരമായ നിലയിൽ സ്റ്റിക്കർ പതിച്ചതും ഫിറ്റ്‌നസ് റദ്ദാക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സർവ്വീസ് നടത്താൻ പാടില്ല.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News