കൈക്കൂലിക്കേസില്‍ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തു

25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിങ്കളാഴ്ചയാണ് എസ്. സതീഷിനെ വിജിലൻസ് പിടികൂടിയത്

Update: 2023-06-13 14:55 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ:  ആലപ്പുഴയിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ ആര്‍.ടി.ഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എസ്.സതീഷിനെയാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. 25,000 രൂപ കൈക്കൂലി വാങ്ങിയതിന് ഇന്നലെയാണ് എസ് സതീഷിനെ വിജിലൻസ് പിടികൂടിയത്.

എൻഎച്ച് 66 ആറുവരിപ്പാത നിർമാണ കമ്പനിയുടെ ഉപകരാർ കമ്പനിയുടെ കൈവശം നിന്നാണ് ഇയാൾ പണം കൈപ്പറ്റിയത്. ഓവർ ലോഡുമായി വരുന്ന ലോറികൾ കടത്തിവിടുന്നതിന് മാസപ്പടിയായി 25,000 രൂപയാണ് വാങ്ങിയത്. കരാറുകാരൻ വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്മെന്റ് വാഹനത്തിൽ നിന്ന് പണം വിജിലൻസ് കണ്ടെത്തുകയായിരുന്നു.

Advertising
Advertising

ഇതിനിടെ, വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ സെൻട്രൽ ജിഎസ്ടി എസ്.പി വിജിലൻസ് പിടിയിലായിരുന്നു. സെൻട്രൽ ടാക്സ് ആന്റ് സെൻട്രൽ എക്സൈസ് എസ്.പി പ്രവീന്ദർ സിങ്ങാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News