ഉമ്മന്‍ ചാണ്ടിക്കെതിരെ കേസ് നടത്തിയയാളെ കില ഡയറക്ടറാക്കാന്‍ നീക്കം; യുഡിഎഫില്‍ എതിര്‍പ്പ്

കിലയില്‍ നിന്നും അസോസിയേറ്റ് പ്രഫസറായി അഞ്ചു വര്‍ഷം മുന്‍പ് വിരമിച്ച തിരുവനന്തപുരത്തു കാരനായ ജെ.ബി രാജനെ നിയമിക്കാനാണ് ശ്രമം.

Update: 2026-10-28 15:45 GMT

ജെ.ബി രാജന്‍

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാറിനെതിരെ കേസ് നടത്തിയയാളെ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്ട്രേഷൻ (കില) ഡയറക്ടറാക്കാൻ സർക്കാർ നീക്കം. കില ഡയറക്ടർ ആവാൻ 60 വയസാണ് നിലവിൽ പ്രായപരിധി. എന്നാൽ അത് ഭേദഗതി ചെയ്ത് 70 ആക്കിയാണ് 64 കാരനെ നിയമിക്കാന്‍ നീക്കം നടക്കുന്നത്.

കിലയില്‍ നിന്നും അസോസിയേറ്റ് പ്രഫസറായി അഞ്ചു വര്‍ഷം മുന്‍പ് വിരമിച്ച തിരുവനന്തപുരത്തു കാരനായ ജെ.ബി രാജനെ നിയമിക്കാനാണ് ശ്രമം.

കിലയുടെ ജനറല്‍ കൗണ്‍സിലില്‍ ഇതുസംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ ചിലര്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. സര്‍ക്കാരിന് ഇതു സംബന്ധിച്ച ശിപാര്‍ശ അയച്ചു കഴിഞ്ഞിട്ടുണ്ട്. ജെ.ബി രാജനെ ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ യുഡിഎഫിന് അകത്ത് എതിര്‍പ്പുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ നിയമനങ്ങള്‍ക്കെതിരെ ജെ.ബി രാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

യുഡിഎഫ് സര്‍ക്കാരിനെതിരെ വ്യവഹാരത്തിനിറങ്ങിയ വ്യക്തിക്ക് യു.ഡി.എഫ് സർക്കാർ തന്നെ രാഷ്ട്രീയ നിയമനം നല്‍കുന്നതിനെ ചോദ്യം ചെയ്താണ് ചിലര്‍ രംഗത്ത് വന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ തദ്ദേശവകുപ്പിന്‍റെ നിലപാട് നിര്‍ണായകമാണ്. കില ഡയറക്ടര്‍ സ്ഥാനം നിലവില്‍ ഒഴിഞ്ഞു കിടക്കുകയാണ്. തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News