വേര് സമാപനസംഗമം: വിഭവ സമാഹരണത്തിന് പാണക്കാട് തുടക്കം

പാണക്കാട് കുടുംബത്തിൽ നിന്ന് അയ്യായിരം നാളികേരം വിഭവ സമാഹരണത്തിന് നല്‍കി

Update: 2022-07-21 07:51 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:  എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഈ മാസം 31 ന് കോഴിക്കോട് നടക്കുന്ന 'വേര് ക്യാമ്പയിൻ' സമാപന സംഗമത്തിന് യൂണിറ്റ് തലങ്ങളിൽ നടത്തുന്ന വിഭവ സമാഹരണത്തിന്റെ ഉദ്ഘാടനം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പാണക്കാട് കുടുംബത്തിൽ നിന്ന് അയ്യായിരം നാളികേരം വിഭവ സമാഹരണത്തിന് നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്.   സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ചടങ്ങിൽ പങ്കെടുത്തു.

വേര് ക്യാമ്പയിൻ സമാപന സംഗമത്തിനാവശ്യമായ വിഭവങ്ങളാണ് യൂണിറ്റ് തലങ്ങളിൽ നിന്ന് ശേഖരിക്കുന്നത്. എംഎസ്എഫ് കമ്മിറ്റികൾ നാളികേര സംഭരണമാണ് നടത്തുന്നത്. രണ്ട് ലക്ഷം നാളികേരം ശേഖരിക്കാനാണ് സംസ്ഥാന കമ്മിറ്റി ലക്ഷ്യമിടുന്നത്. ബാക്കി വരുന്ന നാളികേരം വിറ്റ് കിട്ടുന്ന തുക സംഗമത്തിന്റെ വിവിധ ചെലവുകൾക്കായി ഉപയോഗപ്പെടുത്തും.

പാണക്കാട് നടന്ന ചടങ്ങിൽ ഫുഡ് കമ്മിറ്റി ചെയർമാൻ ടി.ടി ഇസ്മായിൽ, കൺവീനർ പി.ജി മുഹമ്മദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, ട്രഷറർ അസ്ഹർ പെരുമുക്ക്, സമദ് പൂക്കാട്, ഷറഫു പിലാക്കൽ, ഫാരിസ് പുക്കോട്ടൂർ, മൊയ്തീൻ കോയ, ജാഫർ സാദിഖ്, കുരുക്കൾ മുനീർ, വി എ വഹാബ്, സ്വാഹിബ് മുഹമ്മദ്, ഷിജിത്ത് ഖാൻ എന്നിവർ പങ്കെടുത്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News