നിങ്ങൾ ഏത് പക്ഷത്ത് നിന്നാലും നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെന്ന് തെളിയിച്ചിരിക്കുന്നു; ഷാരിസിന് പിന്തുണയുമായി എം.എസ്.എഫ്

ഡിജോയെ വേരിൽ കിട്ടാതെ ഷാരിസിൽ തൃപ്തിപ്പെടേണ്ടി വന്ന എം.എസ്.എഫുകാർക്ക് ഇന്ന് സമ്പൂർണ്ണ ഹാപ്പി

Update: 2022-08-03 08:20 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന് പിന്തുണയുമായി എം.എസ്.എഫ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ്. ഷാരിസിനെ എം.എസ്.എഫിന്‍റെ പരിപാടിയിലേക്ക് വിളിച്ചത് രാഷ്ട്രീയം പറയാനല്ലെന്നും കലയ്ക്കും സർഗാത്മകതക്കും സംസ്കാരത്തിലും നമ്മുടെ കമ്മ്യൂണിറ്റിയിലും സമൂഹത്തിലുമുള്ള ഇടം പറയാനായിരുന്നുവെന്നും നജാഫ് ഫേസ്ബുക്കില്‍ കുറിച്ചു.

നജാഫിന്‍റെ വാക്കുകള്‍

ഞങ്ങൾ ഷാരിസിനെ വിളിച്ചത് രാഷ്ട്രീയം പറയാനെ അല്ല. കലയ്ക്കും സർഗാത്മകതക്കും സംസ്കാരത്തിലും നമ്മുടെ കമ്യൂണിറ്റിയിലും സമൂഹത്തിലുമുള്ള ഇടം പറയാനായിരുന്നു. അതിന്‍റെ പ്രതിസന്ധികളെ പറയാനായിരുന്നു. എന്നാൽ ഇന്ത്യയിൽ ജീവിക്കുന്ന ഒരു യുവാവിനും രാഷ്ട്രീയമില്ലാതെ പറ്റില്ല. ഷാരിസ് മുഹമ്മദ് സംസാരിച്ചു. അത് പറയാനും പ്രകടിപ്പിക്കാനും അയാൾ മടിച്ചില്ല. എത്ര വ്യക്തമാണ് നിലപാട്. രാഷ്ട്രീയം ഒരോ വാക്കിലുമുണ്ടായി. വർഗീയ വാദികൾക്കൊപ്പമില്ല. ക്രിസ്റ്റൽ ക്ലിയർ.

Advertising
Advertising

നിങ്ങൾ ഏത് പക്ഷത്ത് എന്നതല്ല ഷാരിസ്. നിങ്ങൾ ഏത് പക്ഷത്ത് നിന്നാലും നട്ടെല്ലിന് പകരം വാഴപ്പിണ്ടി അല്ലെന്ന് തെളിയിച്ചിരിക്കുന്നു. ഡിജോയെ വേരിൽ കിട്ടാതെ ഷാരിസിൽ തൃപ്തിപ്പെടേണ്ടി വന്ന എം.എസ്.എഫുകാർക്ക് ഇന്ന് സമ്പൂർണ്ണ ഹാപ്പി.To be better വേൾഡ് ഇനി ചൊല്ലാം ജനഗണമന...

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News