മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണം: നടി ഗായത്രി വർഷ

ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ

Update: 2024-08-27 06:28 GMT
Editor : rishad | By : Web Desk

തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മുകേഷ് മാറിനിന്ന് അന്വേഷണത്തെ നേരിടണമെന്ന് നടി ഗായത്രി വർഷ. അധികാര സ്ഥാനത്ത് ഇരിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കപ്പെടുമെന്നും ഗായത്രി വർഷ പറഞ്ഞു.

ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്‌പേസ് ആണ് ഇപ്പോള്‍ നടിമാര്‍ക്ക് ഉണ്ടായിട്ടുള്ളതെന്നും ഗായത്രി വര്‍ഷ കൂട്ടിച്ചേര്‍ത്തു. 

''വളരെ മുമ്പ്, വിവാഹത്തിനൊക്കെ മുമ്പ് തനിക്ക് സിനിമാ സെറ്റില്‍ നേരിട്ട ദുരനുഭവങ്ങള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ലൊക്കേഷനിലെത്തി, പ്രമുഖര്‍ക്ക് അനുകൂലമായി പരാതി ലഘൂകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നിങ്ങളും സ്റ്റാറല്ലേ, നാണക്കേടല്ലേ പൊതുജനം അറിഞ്ഞാല്‍ എന്നെല്ലാമാണ് അന്ന് പറഞ്ഞത്''- ഗായത്രി പറഞ്ഞു. 

Advertising
Advertising

ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. റബര്‍ സ്റ്റാമ്പ് പോലെ അമ്മ തലപ്പത്ത് വനിത വന്നിട്ടു കാര്യമില്ല. കൃത്യമായും ആ ജനറൽ സെക്രട്ടറിയുടെ പവർ നടപ്പിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും പറ്റുന്ന രീതിയിലേക്ക് മാറണമെന്നും ഗായത്രി സുരേഷ് പറഞ്ഞു. 

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News