മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിയിലേക്ക്; തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടി

141. 9 ആണ് നിലവിലെ ജലനിരപ്പ്

Update: 2022-12-27 04:25 GMT

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക്. 141.9 ആണ് നിലവിലെ ജലനിരപ്പ്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 750 ഘനയടിയാക്കി കൂട്ടി. ഉള്‍വനങ്ങളില്‍ മഴ കനത്തതാണ് നീരൊഴുക്ക് വര്‍ധിക്കാന്‍ കാരണം.

കഴിഞ്ഞ മൂന്ന് ദിവസമായി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്. നേരത്തെ തമിഴ്നാട് കൊണ്ടുപോയിരുന്നത് 250 ഘനയടി വെള്ളമായിരുന്നു. കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് വര്‍ധിപ്പിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 750 ഘനയടിയായി കൂട്ടിയത്. തേക്കടി വനമേഖലയിലും പെരിയാര്‍ വൃഷ്ടിപ്രദേശത്തും മഴ തുടരുകയാണ്. ഉള്‍വനങ്ങളിലെ മഴയാണ് മുല്ലപ്പെരിയാറിലെ നീരൊഴുക്ക് കൂടാന്‍ കാരണം.

Advertising
Advertising


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News