സി.ഐ.ടി.യു നേതാവിന്റെ ഭീഷണി: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സംരക്ഷണം ആവശ്യപ്പെട്ട് നഗരസഭയുടെ പരാതി

കേസിൽ നേതാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്

Update: 2023-03-07 01:34 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് നഗരസഭാ സെക്രട്ടറിയുടെ കത്ത്. അനധികൃത മത്സ്യ കച്ചവടക്കാർക്കെതിരെ നടപടി സ്വീകരിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ ദീപുമോന് ഭീഷണിയുണ്ടെന്ന് കത്തിൽ പറയുന്നു.

ദീപു മോനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സിഐടിയു നേതാവ് സക്കീർ അലങ്കാരത്തിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ജീവനക്കാരന് നേരെ ചിലരുടെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടായതായും നഗരസഭാ സെക്രട്ടറിയുടെ പരാതിയിലുണ്ട്. അതേസമയം, കോടതി ഉത്തരവ് പ്രകാരമേ സംരക്ഷണം നൽകാനാകൂ എന്നാണ് പൊലീസ് നിലപാട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News