കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന കേസ്; രണ്ടുപേർ പിടിയിൽ

ദീപക് ലാൽ, അരുൺ പി രാജീവ് എന്നിവരാണ് പിടിയിലായത്

Update: 2022-06-02 04:47 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തലസ്ഥാനത്ത് കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്ന കേസിൽ രണ്ടുപേർ പിടിയിൽ. ദീപക് ലാൽ, അരുൺ പി രാജീവ് എന്നിവരാണ് പിടിയിലായത്. ഇവർ മരിച്ച വിഷ്ണുവിനൊപ്പമിരുന്ന് മദ്യപിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഗുണ്ടാകുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ വഴയില സ്വദേശി മണിച്ചനെന്ന വിഷ്ണുവാണ് മരിച്ചത്. പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാർ ചികിത്സയിലാണ്.

ഇന്നലെ രാത്രി ഒമ്പതുമണിക്കാണ്  പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. അറസ്റ്റിലായ ദീപക് ലാൽ, അരുൺ പി രാജീവ് എന്നിവരും മരിച്ച വിഷ്ണുവും പരിക്കേറ്റ ഹരിലാലും ലോഡ്ജിൽ വെച്ച് മദ്യപിക്കുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. വാളുകൊണ്ടാണ് പ്രതികൾ മറ്റ് രണ്ടുപേരെ വെട്ടിയത്.

Advertising
Advertising

മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തരപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിക്കുന്നത്. കൃത്യം നടത്തിയ രണ്ടുപേർ ബൈക്കിൽ കയറിപ്പോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ നഗരത്തിൽ നിന്ന് തന്നെയാണ് പിടികൂടിയത്. 2011 ൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്ണു. അരുവിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News