തൃശൂരിൽ പെൺകുട്ടിയെ കഴുത്തു മുറിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്

Update: 2022-09-01 13:40 GMT

തൃശൂർ: തൃശൂർ എംജി റോഡിൽ പെൺകുട്ടിയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവാണ് ആക്രമണം നടത്തിയത്.

എംജി റോഡിലുള്ള റസ്റ്ററിന്റിൽ വെച്ചായിരുന്നു സംഭവം. റസ്റ്ററന്റിൽ വെച്ച് ഇരുവരും സംസാരിച്ചു കൊണ്ടിരിക്കേ വിഷ്ണു പെൺകുട്ടിയുടെ കഴുത്തിൽ ഷേവിങ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടുകയും യുവാവിനെ കീഴ്‌പ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പുറത്തും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

Advertising
Advertising
Full View

പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിനെത്തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News