'പി.കെ കുഞ്ഞാലിക്കുട്ടി വാക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം അദ്ദേഹത്തോടാണ് പറയേണ്ടത്'; ഊരകം പഞ്ചായത്തില്‍ യുഡിഎഫില്‍ പ്രശ്‌നങ്ങളില്ലെന്ന് മുസ്‌ലിം ലീഗ്

പ്രശ്നങ്ങളുണ്ടെങ്കിലും അത് പറഞ്ഞ് പരിഹരിക്കാൻ കഴിവുള്ള നേതൃത്വം ഇവിടെയുണ്ടെന്നും ഊരകം മുസ്ലിം ലീഗ്

Update: 2025-12-27 03:27 GMT

മലപ്പുറം: ഊരകം പഞ്ചായത്തില്‍ നിലവില്‍ യുഡിഎഫില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് മുസ്‌ലിം ലീഗ് പഞ്ചായത്ത് നേതൃത്വം മീഡിയവണിനോട്. അര്‍ഹിക്കുന്ന പ്രാതിനിധ്യം കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്. യുഡിഎഫ് ചെയര്‍മാന്‍ ഉന്നയിച്ച ആരോപണം വാസ്തവവിരുദ്ധമാണ്. ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് നേരത്തെ പറഞ്ഞതാണ്. അത് നല്‍കും. പി. കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് നേതൃത്വത്തിന് വാക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം കുഞ്ഞാലിക്കുട്ടിയോടാണ് പറയേണ്ടത്. യുഡിഎഫില്‍ ഭിന്നതയുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് അനുചിതമാണെന്നും മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍. ഉബൈദ് മാസ്റ്റര്‍ മീഡിയവണിനോട് പറഞ്ഞു.

Advertising
Advertising

'എല്ലാ കാലത്തും കോണ്‍ഗ്രസിനെ പരിഗണിച്ച് അര്‍ഹമായ പ്രാതിനിത്യം നല്‍കിക്കൊണ്ടാണ് ഊരകം പഞ്ചായത്ത് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് ചെയര്‍മാന്റെ പ്രസ്താവന വാസ്തവവിരുദ്ധവും അനവസരത്തിലുമാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി കൊടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ജനറല്‍ സീറ്റിനായി അവര്‍ വാശിപിടിച്ചതാണ് പ്രശ്‌നം.'

കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞത് അവരുടെ വാദമാണ്. അതിനെ കുറിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ല. അങ്ങനെയൊരു വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ അവരത് പറയേണ്ടത് അദ്ദേഹത്തോടാണ്. അദ്ദേഹത്തോട് പറഞ്ഞിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നു. ഊരകം പഞ്ചായത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും പറഞ്ഞ് പരിഹരിക്കാന്‍ കഴിയുന്ന നേതൃത്വം ഇവിടെയുണ്ടെന്നും ലീഗ് നേതൃത്വം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News