മുട്ടിൽ മരംകൊള്ള: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ പ്രതികൾ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മരംകടത്തികൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സ്ഥലം മാറ്റാനുള്ള നീക്കങ്ങള്‍ പ്രതികള്‍ നടത്തിയത്.

Update: 2021-06-25 08:42 GMT
Editor : Suhail | By : Web Desk

മുട്ടിലിൽ മരം കൊള്ളക്ക് തടസ്സം നിന്ന ഉദ്യോഗസ്ഥരെ കേസിലെ പ്രതികൾ സ്ഥലം മാറ്റാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മേപ്പാടി റേഞ്ച് ഓഫീസർ എം.കെ സമീറിനെ മാറ്റണമെന്നാവശ്യപ്പെട്ട് അഡീഷണല്‍ പ്രിൻസിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. പുകഴേന്തിയെ മുഖ്യപ്രതി ആന്റോ ഫോണില്‍ ബന്ധപ്പെട്ടു. സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്തിനെ മാറ്റി നിലമ്പൂർ എ.സി.എഫ് ജോഷ് മാത്യുവിനെ നിയമിക്കാന് നടത്തിയ നീക്കങ്ങളുടെ തെളിവുകളും അന്വേഷണ സംഘത്തിന് കിട്ടി.

ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മരംകടത്തികൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് സ്ഥലം മാറ്റാനുള്ള നീക്കങ്ങള്‍ പ്രതികള്‍ നടത്തിയത്. റേഞ്ച് ഓഫീസര്‍മാരുടെ സ്ഥലം മാറ്റത്തില്‍ തീരുമാനമെടുക്കുന്ന അഡീഷണല്‍ പ്രിന്സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ പുകഴേന്തിയെ വിളിച്ച് മേപ്പാടി റേഞ്ച് ഓഫീസറെ മാറ്റണമെന്നാവശ്യപ്പെട്ടു. അനുകൂല മറുപടിയല്ല പുകഴേന്തി നല്‍കിയത്. ഫോണ്‍ സംഭാഷണം ഉദ്യോഗസ്ഥര് ശേഖരിച്ചിട്ടുണ്ട്.

Advertising
Advertising

സൗത്ത് വയനാട് ഡി.എഫ്.ഒ പി രഞ്ജിത്ത്കുമാറിനെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേത്യത്വം നല്‍കിയത് ഡെപ്യൂട്ടി കൺസർവേറ്റർ എന്‍.ടി സാജനാണ്. പകരം അസിസ്റ്റന്റ് കണ്സര്‍വേറ്റര് ജോഷ് മാത്യുവിനെ നിയമിക്കാനായിരുന്നു ശ്രമം. ജോഷ് മാത്യുവും പ്രതികളും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. വിവാദ ഉത്തരവ് പിന്‍വലിച്ച ഫെബ്രുവരി 2 മുതല്‍ 16 വരെയുള്ള തീയതികളില്‍ പ്രതികളും എന്‍.ടി സാജനും തമ്മില്‍ 56 തവണ ഫോണിലൂടെ പരസ്പരം സംസാരിച്ചതായാണ് കണ്ടെത്തല്‍.

കല്‍പ്പറ്റ ഫ്ലെയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ പത്മനാഭനും പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. രഹസ്യനീക്കങ്ങള്‍ പോലും പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News