'ലോകത്ത് എവിടെ പോയാലും രാഹുലിനെ പൊലീസ് പിടികൂടും': എം.വി ഗോവിന്ദൻ

മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയിലുള്ള നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മുകേഷ് പാര്‍ട്ടി അംഗമല്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി

Update: 2025-12-04 12:20 GMT

തൃശൂർ: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും പൊലീസ് പിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇതുവരെ പിടികൂടാതിരുന്നത് കോണ്‍ഗ്രസിന്റെ സംരക്ഷണയിലായിരുന്നതിനാല്‍. ഇനിയും കോണ്‍ഗ്രസ് സംരക്ഷണം തുടരുകയാണെങ്കില്‍ പിടികൂടാന്‍ കുറച്ച് കൂടി താമസിക്കുമായിരിക്കുമെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

'രാഹുലിനെതിരെ കേട്ടുകേള്‍വിയില്ലാത്ത പരാതിയാണ് ഉയര്‍ന്നുകേട്ടുകൊണ്ടിരിക്കുന്നത്. രാജി കേരളം ഒന്നടങ്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നുവരും.' ഗോവിന്ദന്‍ പറഞ്ഞു.

Advertising
Advertising

മുകേഷിനെതിരായ ലൈംഗിക പീഡനപരാതിയിലുള്ള നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മുകേഷ് പാര്‍ട്ടി അംഗമല്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.

'സംഘടനാ നടപടിയെടുക്കാന്‍ മുകേഷ് അന്നും ഇന്നും പാര്‍ട്ടി പാര്‍ട്ടി മെമ്പറല്ല. ആരോപണം ഉയര്‍ന്ന സമയത്ത് പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസില്‍ തുടര്‍നടപടികള്‍ വരുമ്പോള്‍ നോക്കാം.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ അറസ്റ്റ് തടയേണ്ടതില്ലെന്നായിരുന്നു തിരുവനന്തപുരം ജില്ലാ കോടതിയുടെ വിധി. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News