പി.വി അൻവര്‍ എൽഡിഎഫിനെ ഒറ്റുകൊടുത്തു; അൻവറിന് യൂദാസിന്‍റെ വിധിയെന്ന് എം.വി ഗോവിന്ദൻ

അൻവര്‍ യൂദാസാണെന്നും ഗോവിന്ദന്‍ ആരോപിച്ചു

Update: 2025-06-08 05:15 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ഹൈവേ നിർമാണത്തിന്‍റെ കോൺട്രാക്ടർമാരിൽ നിന്ന് കോൺഗ്രസും ബിജെപിയും ഇലക്ട്രൽ ബോണ്ട് വാങ്ങിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത്തരത്തിലുള്ള കോൺട്രാക്ടർമാർ നിർമാണം നടത്തിയിടത്താണ് പ്രശ്നമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

പി.വി അൻവര്‍ യുഡിഎഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുത്തുവെന്നും അൻവര്‍ യൂദാസാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.യൂദാസിന് സംഭവിച്ചതാണ് അൻവറിനും സംഭവിക്കുക. ഇടതുമുന്നണിയുടെ ഒരു വോട്ടും അൻവറിന് കിട്ടില്ല.

ഹൈവേ നിര്‍മാണത്തിന്‍റെ എല്ലായിടത്തും പ്രശ്നങ്ങളില്ല. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ സമരം നടത്തിയവരാണ് കോൺഗ്രസ്. കുട്ടി പാകിസ്താൻ ഉണ്ടാക്കും എന്ന് പറഞ്ഞായിരുന്നു ആര്യാടൻ മുഹമ്മദിൻ്റെ ജാഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertising
Advertising

ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്ന് ഗോവിന്ദന്‍ അറിയിച്ചു. പ്രതിമാസം 2500 രൂപയാക്കുകയാണ് എൽഡിഎഫ് ലക്ഷ്യം. കേന്ദ്രസർക്കാർ നിലപാട് കൊണ്ടാണ് പെൻഷൻ വർധിപ്പിക്കാൻ കഴിയാതിരുന്നത്. 2500 ലേക്ക് വളരെ വേഗം എത്തിക്കാനാണ് ശ്രമം. കുടിശ്ശികയുള്ള ഒരു ഗഡു കൂടി ഉടൻ നൽകും. നിലമ്പൂരിൽ സ്വരാജ് അല്ലാതെ മറ്റൊരു സ്ഥാനാർഥിയെക്കുറിച്ചും പാർട്ടി ആലോചിച്ചിട്ടില്ല. സ്വരാജിനെ കുറിച്ച് മാത്രമാണ് പാർട്ടി ചർച്ച ചെയ്തിട്ടുള്ളത്. പൊതുസ്വതന്ത്രനെ കുറിച്ച് നിലമ്പൂരിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News