'വിവാദമുണ്ടാക്കി സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാൻ ശ്രമം': എഐ ക്യാമറയിൽ അഴിമതിയില്ലെന്ന് എം.വി ഗോവിന്ദൻ

"സർക്കാർ ഖജനാവിൽ നിന്ന് നയാ പൈസ ചെലവായിട്ടില്ല, പിന്നെങ്ങനെ അഴിമതി ഉണ്ടാവും"

Update: 2023-05-07 11:17 GMT

തിരുവനന്തപുരം: എഐ ക്യാമറയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങൾ തള്ളി സിപിഎം. ക്യാമറ സ്ഥാപിച്ചതിൽ അഴിമതിയില്ലെന്നും ടെൻഡറുകൾ നിയമാനുസൃതമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

"ശുദ്ധ അസംബന്ധമാണ് എഐ ക്യാമറയുമായി ബന്ധപ്പെട്ട പറയുന്നത്. രണ്ട് രേഖകൾ കൂട്ടിച്ചേർത്ത് വായിക്കണം. ഒന്നിനും അടിസ്ഥാനമില്ലാത്തത് കൊണ്ട് എന്തും പറയാം.ഭരണാനുമതി നൽകിയത് 232.25 കോടിക്കാണ്. സ്ഥാപനതുക 142 കോടി. 5 വർഷത്തെ മെയിന്റനൻസ് തുക 56. 24 കോടി. 35.76 കോടി ജിഎസ്ടി. 20 ഗഡുക്കളായി അഞ്ച് കൊല്ലം കൊണ്ട് കെൽട്രോണിന് ഈ തുക ലഭിക്കുക ആണ് ചെയ്യുക.

Advertising
Advertising

ക്യാമറ സ്ഥാപിക്കുന്നതിനും, കണ്ട്രോൾ റൂം തുറക്കുന്നന്തിനും, മറ്റ് പ്രവർത്തനങ്ങൾക്കും ആണ് ആകെ തുക. ക്യാമറ ഒന്നിന് 9 ലക്ഷം എന്ന് പറയുന്നു. അത് പൂർണ സിസ്റ്റത്തിന്റെ വിലയാണ്. 

പ്രസാഡിയോയുമായി യാതൊരു ബന്ധവുമില്ല എന്ന് നിരവധി തവണ പറഞ്ഞു കഴിഞ്ഞു. കരാറിൽ ആകെയുള്ളത് കെൽട്രോൺ ആണ്. ആ കമ്പനിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നു. കെൽട്രോണിനെ തകർക്കുക എന്നതാണ് ലക്ഷ്യം. ക്യാമറ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നു എന്ന് നോക്കേണ്ടത് കെൽട്രോൺ ആണ്. ക്യാമറ ഒന്നിന് 75000 എന്നാണ് ആരോപണം. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രം പറയുന്ന കാര്യങ്ങൾ ആണിത്.

Full View

സർക്കാർ ഖജനാവിൽ നിന്ന് നയാ പൈസ ചെലവായിട്ടില്ല. പിന്നെങ്ങനെ അഴിമതി ഉണ്ടാവും. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പ് തല അന്വേഷണം നടത്തുന്നുണ്ട്.

ക്യാബിനറ്റിൽ കരാർ കൊടുത്തതും ഉപകരാർ കൊടുത്തതും വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ടെൻഡർ ക്വാട്ട് ചെയ്ത കമ്പനിയാണ് സ്രിറ്റ്. ഉപകരാർ വ്യവസ്ഥ സ്രിറ്റിൽ തന്നെ ഉണ്ട്. ഉപകരാറിന്റെ ഉത്തരവാദി കെൽട്രോൺ ആണ്. 

മന്ത്രിസഭ ആകെ അഴിമതിക്ക് കൂട്ട് നിൽക്കുന്നു എന്നാണ് ചെന്നിത്തല പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് വി.ഡി സതീശനും. ഇവർ തമ്മിലുള്ള തർക്കമാണ് പ്രധാന പ്രശ്‌നം. ഉമ്മൻചാണ്ടിയുടെ കാലത്ത് നൂറ് ക്യാമറയ്ക്ക് 40 കോടിയാണ് ചെലവാക്കിയത്. വായയ്ക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പറയുകയാണ് പ്രതിപക്ഷം. എല്ലാത്തിനും വിജിലൻസ് അന്വേഷണം കഴിഞ്ഞിട്ട് മുഖ്യമന്ത്രി ഉത്തരം പറയും". ഗോവിന്ദൻ പറഞ്ഞു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News