'ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയത് കേരള പൊലീസിന്‍റെ നിര്‍ദേശപ്രകാരം'; നിയമപരമായി നേരിടുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി
സംഘ്പരിവാറിനെ വിമർശിച്ചതിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മാധവൻകുട്ടി മീഡിയവണിനോട് പറഞ്ഞു
Update: 2025-12-26 06:58 GMT
കൊച്ചി:ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതിനെ നിയമപരമായി നേരിടുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി.വിലക്ക് കേരള പൊലീസിന്‍റെ ആവശ്യപ്രകാരം എന്നാണ് മെറ്റ അറിയിച്ചത്. കാരണം വ്യക്തമാക്കിയില്ല, സംഘപരിവാറിനെ വിമർശിച്ചതിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെയും വിമർശിക്കാറുണ്ട്, താന്‍ ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പമാണ്. അക്കൗണ്ട് നീക്കിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും മാധവൻകുട്ടി മീഡിയവണിനോട് പറഞ്ഞു.
ആര്‍എസ്എസ് ഫാഷിസ്റ്റ് ഭരണകൂടത്തിന് ഉണ്ടായ ഭയം ഇടതുപക്ഷത്തിനുണ്ടായെങ്കില്‍ അപകടകരമാണ്.താന്‍ ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പമാണ്. ഇടതുപക്ഷത്തിന് അപചയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.