നരബലി; പ്രതി ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ കൂടി

രണ്ട് അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണ്

Update: 2022-10-19 02:16 GMT
Editor : banuisahak | By : Web Desk

കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് രണ്ട് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ കൂടിയുണ്ടെന്ന് കണ്ടെത്തൽ. രണ്ട് അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണ്. സജ്‌ന മോൾ, ശ്രീജ എന്ന പേരിലാണ് അക്കൗണ്ടുകളുള്ളത്. ചാറ്റുകൾ പൊലീസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാകും ഇനി അന്വേഷണം പുരോഗമിക്കുക. 

ഭഗവൽ സിംഗിനെ കബളിപ്പിക്കാൻ ഉപയോഗിച്ച ശ്രീദേവി എന്ന പേരിലുള്ള അക്കൗണ്ട് അടക്കം ആകെ നാല് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഷാഫിക്ക് ഉണ്ടായിരുന്നതായാണ് വിവരം.ഇനി ഒരു അക്കൗണ്ട് കൂടി കണ്ടെത്താനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. 

അതേസമയം, കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചോദ്യം ചെയ്യൽ പൂർത്തിയാകുന്ന മുറക്ക് പ്രതികളെ ഇലന്തൂരിൽ എത്തിച്ച് വീണ്ടും തെളിവെടുക്കും . കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കയറും വാങ്ങിയ ഇലന്തൂരിലെ കടയിലാണ് ഇനി തെളിവെടുപ്പ് നടത്താനുള്ളത്. മുഖ്യപ്രതി ഷാഫിയുടെ കൊച്ചിയിലെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News