'നാർകോട്ടിക് ജിഹാദ് പരാമർശം മുസ്‌ലിം വിരോധം വളർത്താൻ': പാല ബിഷപ്പിനെ വിമർശിച്ച് സമസ്ത

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു.

Update: 2021-09-12 02:16 GMT
Editor : rishad | By : Web Desk
Advertising

പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. കർക്കശമായ നടപടി ആവശ്യമായ സംഭവമാണിത്. ബ്രാഹ്മണർക്കെതിരെ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്‌ഗഡ് മുഖ്യമന്ത്രിയെ സംസ്ഥാന സർക്കാർ കണ്ടു പഠിക്കട്ടെയെന്നും സുപ്രഭാതം പറയുന്നു. 

വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസുകളും എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണക്കുന്നവരുടെ കയ്യിൽ തെളിവുകളുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

അതേസമയം മതാധ്യക്ഷന്മാർ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശമെന്ന്  സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു. വിദ്വേഷം ഉണ്ടാക്കാതിരിക്കേണ്ട മതങ്ങളുടെ പൊതു തത്വത്തെ ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും ജിഫ്രി തങ്ങൾ പ്രതികരിച്ചു.

മാന്യത നിലനിർത്തുന്നതും വിദ്വേഷം ഉണ്ടാക്കാതിരിക്കലുമാണ് മതങ്ങളുടെ പൊതുതത്വം. ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന. ഉന്നയിച്ച വിഷയത്തോട് മറുപടി പറയുന്നില്ലെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. മുസ്‌ലിം നാമധാരി എന്തെങ്കിലും ചെയ്‌താൽ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിലായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News