ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കണം; സുപ്രിംകോടതിയിൽ പൊതു താത്പര്യ ഹരജി നൽകി അഭിഭാഷകൻ
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നെന്ന വാദം തെറ്റെന്നും ഹരജിയിൽ പറയുന്നു
Update: 2025-03-06 12:10 GMT
ന്യൂ ഡൽഹി: തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതു താത്പര്യ ഹരജി. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി.എസ് മണിയാണ് ഹരജി സമർപ്പിച്ചത്.
തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇതിനെ എതിർക്കുകയാണെന്നും ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമമാണിത് എന്ന വാദം തെറ്റാണെന്നും ഹരജിയിൽ പറയുന്നു.
വാർത്ത കാണാം: