ഗുരുവിന്റെ മൂല്യങ്ങളെ അവഹേളിക്കുന്ന വെള്ളാപ്പള്ളി പൊതുശല്യം - നാഷണൽ ലീഗ്

‘എസ്എൻഡിപിയുടെ തലപ്പത്തിരുന്ന് വർഗീയ വിദ്വേഷ വംശീയ പ്രസ്താവനകൾ തുടരുന്ന വെള്ളാപ്പള്ളി നടേശൻ നാരായണഗുരുവിന്റെ മൂല്യങ്ങളെ അവഹേളിക്കുകയാണ്’

Update: 2026-01-02 07:11 GMT

കോഴിക്കോട്:  എസ്എൻഡിപിയുടെ തലപ്പത്തിരുന്ന് വർഗീയ വിദ്വേഷ വംശീയ പ്രസ്താവനകൾ തുടരുന്ന വെള്ളാപ്പള്ളി നടേശൻ നാരായണഗുരുവിന്റെ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും, മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശൻ പൊതുശല്യമായി മാറിയിരിക്കുകയാണെന്നും നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ്.

വംശീയ വിദ്വേഷ പ്രചാരകനായി വെള്ളാപ്പള്ളി മാറി, മനസ്സിൽ കുമിഞ്ഞു കൂടിയ വെറുപ്പാണ് തീവ്രവാദി എന്ന് വിളിക്കാൻ കാരണമാകുന്നത്. ള്ളാപ്പള്ളി സഭ്യവും പക്വവുമായി പെരുമാറണം, സാമൂഹിക സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ പിൻവലിക്കുകയും ആവർത്തിക്കാതിരിക്കുകയും വേണം.

Advertising
Advertising

വെള്ളാപ്പള്ളിയെ ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ ദുഷ്ടലാക്കാണ്. വർഗീയ വംശീയ പ്രസ്താവനകൾക്കെതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിക്കണം. വെള്ളാപ്പള്ളിയുടെ വാക്കുകളുടെ ചുവടുപിടിച്ച് അരങ്ങേറുന്ന വർഗീയ പ്രചാരണങ്ങളെ കരുതിയിരിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായതില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് രംഗത്തെത്തിയിരുന്നു.കഴിഞ്ഞദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ അയാൾ തീവ്രവാദിയാണെന്ന് എനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നാണ് വിശദീകരണം. 'കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി.മാധ്യമങ്ങളിൽ നിന്നും അങ്ങനെ പ്രതീക്ഷിച്ചില്ല.എനിക്ക് 89 വയസ്സ് ഉണ്ട്.എന്നോട് ഒരു മര്യാദ ഇല്ലാതെ മാധ്യമങ്ങൾ വളഞ്ഞു.റിപ്പോട്ടറുടെ അപ്പൂപ്പനാകാനുള്ള പ്രായമുണ്ട് എനിക്ക്.അതിന്‍റെ മര്യാദപോലും കാണിച്ചില്ല .ഞങ്ങൾക്ക് മലപ്പുറത്ത് സ്‌കൂളും കോളജും ഇല്ല എന്നത് കണക്കുവെച്ചാണ് പറഞ്ഞു. അൺഎയ്ഡഡ് കോളജ് മാത്രമാണ് അവിടെ ഉള്ളത്. 48 അൺഎയ്ഡഡ് കോളജ് മുസ്‍ലിം ലീഗിനുണ്ട്'. വെള്ളാപ്പള്ളി പറഞ്ഞു.മുസ്‍ലിം സമുദായത്തെ മൊത്തം ഈഴവർക്ക് എതിരാക്കാനും അടുത്ത ഭരണം കിട്ടിയാല്‍ ഇനിയൊരു മാറാട് കലാപം ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News