'പൊലീസ് ആർക്കോ അനുകൂലമായി പ്രവർത്തിച്ചു'; നയന സൂര്യയുടെ മരണത്തിൽ സംശയം കൂടുന്നെന്ന് കുടുംബം

'മുൻ ഫൊറൻസിക്ക് സർജന്റെ വെളിപ്പെടുത്തലുകൾ ഗൗരവതരം'

Update: 2023-01-12 01:07 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: യുവസംവിധായിക നയന സൂര്യയുടെ മരണത്തിൽ മുൻ ഫൊറൻസിക് സർജന്റെ വെളിപ്പെടുത്തലുകൾ തങ്ങളുടെ സംശയം വർധിപ്പിച്ചതായി കുടുംബം. കേസിൽ പൊലീസ് ആർക്കോ അനുകൂലമായി നിന്നു. നയന ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുള്ളതായും കുടുംബം മീഡിയവണിനോട് പറഞ്ഞു.

നയന സൂര്യന്റെ മരണം കൊലപാതകമാണെന്ന് ആദ്യം തന്നെ സംശയം തോന്നിയിരുന്നതായി പോസ്റ്റ്‌മോർട്ടം നടത്തിയ മുൻ ഫൊറൻസിക് സർജൻ കെ.ശശികല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയ മൊഴിയല്ല പുറത്തു വന്നതെന്നും ശശികല പറഞ്ഞു. ഈ വെളിപ്പെടുത്തലുകൾ നയനയുടെ കുടുംബവും ഗൗരവമായാണ് കാണുന്നത്. നയന ആത്മഹത്യ ചെയ്യില്ലെന്ന തങ്ങളുടെ വാദം ശരിയാണെന്ന് തെളിയുകയാണ്. കേസിൽ പൊലീസ് ആർക്കോ അനുകൂലമായി നിന്നു.

Advertising
Advertising

തുടക്കം മുതൽ മരണം ആത്മഹത്യയാണെന്ന നിലയ്ക്കുള്ള പൊലീസിന്റെ സമീപനമാണ് നയനയുടെ കുടുംബത്തെ കേസിൽ നിന്നും പിന്തിരിപ്പിച്ച്. മുഖ്യമന്ത്രിക്ക് പരാതി നൽകിയ സാഹചര്യത്തിൽ നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News