'മണ്ഡലം കമ്മിറ്റി അറിയാതെ പ്രകടനം'; കൊല്ലത്ത് എൻ.സി.പി പ്രവർത്തകർ എറ്റുമുട്ടി

Update: 2021-11-21 08:28 GMT
Editor : ijas

കൊല്ലം കുളത്തൂപ്പുഴയിൽ എൻ.സി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. എൻ.സി.പി പ്രവർത്തകനായ നാസറിന്‍റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കുളത്തുപ്പുഴയിൽ  എൻ.സി.പിയുടെ പതാകയുമേന്തി പ്രതിഷേധ പ്രകടനം നടന്നിരുന്നു. എന്നാൽ മണ്ഡലം കമ്മിറ്റി അറിയാതെയാണ് പ്രകടനം നടക്കുന്നതെന്നു പറഞ്ഞു എൻ.സി.പി കുളത്തുപ്പുഴ മണ്ഡലം വൈസ് പ്രസിഡന്‍റ് റഹീമിന്‍റെ നേതൃത്വത്തിലെത്തിയ സംഘം കുളത്തുപ്പുഴ ടൗണിൽ വെച്ച് പ്രകടനം തടഞ്ഞു. തുടർന്ന് രണ്ടു വിഭാഗവും എറ്റുമുട്ടുകയായിരുന്നു.

കുളത്തുപ്പുഴ പൊലീസ് എത്തുകയും ഇരുകൂട്ടരോടും പൊലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. പൊതുസ്ഥലത്തു അക്രമം നടത്തിയതിനു കുളത്തുപ്പുഴ  പൊലീസ് ഇരുകൂട്ടർക്കും എതിരെ കേസെടുത്തു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News